കോട്ടയം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്തുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനം ഒഴിവാക്കി ഒറ്റയ്ക്കാണ് ചെന്നിത്തല എത്തിയത്. എന്‍എസ്എസ് ആസ്ഥാനത്തും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.
കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ എട്ടരയോടെയാണ് ദേവലോകത്തെത്തിയത്. കൂടിക്കാഴ്ച 15 മിനുട്ട് നേരം നീണ്ടു നിന്നു. ദേവലോകവുമായി എല്ലാ കാലത്തും അടുത്തബന്ധമാണ്. ദേവലോകം വളരെ പ്രിയപ്പെട്ട ഇടമാണ്, ദേവലോകത്തെ നിത്യ സന്ദര്‍ശകനാണ്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകള്‍ സംസാരിച്ചു. സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും സന്ദര്‍ശനത്തിന് ശേഷം ചെന്നിത്തല പ്രതികരിച്ചു.