പെഹല്‍ഗാം ആക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു

Update: 2025-04-23 15:29 GMT

കൊച്ചി: കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു. എഐ 503 എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍നിന്ന് രാത്രി 7.30ഓടെ കൊച്ചിയിലെത്തിച്ചത്. പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകും. ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ പി പ്രസാദും ജെ ചിഞ്ചുറാണിയും രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.