ദേശീയ മഹാത്മാഗാന്ധി തൊഴിലുറപ്പ് ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി

Update: 2025-12-19 04:53 GMT

ന്യൂഡല്‍ഹി: ദേശീയ മഹാത്മാഗാന്ധി തൊഴിലുറപ്പ് ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നീക്കം. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്ല് പാസാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ ബില്ലും പിന്‍വലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. എന്നാല്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയാണ് ബില്ല് കൊണ്ടുവരുന്നത് എന്നും, പ്രതിഷേധിക്കുന്നതിലൂടെ പ്രതിപക്ഷം മഹാത്മാഗാന്ധിയുടെ ആശയങ്ങളെ അവഹേളിക്കുകയാണെന്നുമായിരുന്നു മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.

Tags: