സുധാകരന്റെ നിലപാടില്‍ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി
തിരുവനന്തപുരം: കെ സുധാകരനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ്. ഹൈക്കമാന്റിന്റെയും പാര്‍ട്ടിയുടെയും നിലപാട് സുധാകരനെ അറിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കുണ്ടെന്നും സുധാകരന്റെ നിലപാടില്‍ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.
അതുകൊണ്ടാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിക്കാനായി പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനുമായി അനുനയം നടന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
വിഷയത്തില്‍ കെ സുധാകരനുമായി നേരില്‍ സംസാരിച്ചിട്ടില്ല. പാര്‍ട്ടിയ്ക്കൊരു സിസ്റ്റം ഉണ്ട് അതിനനുസരിച്ചായിരിക്കും എല്ലാവരും പ്രവര്‍ത്തിക്കുക. ഏല്‍പ്പിക്കാതെ ജോലി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.