ഗസയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് രാജ്‌മോഹന്‍ ഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് IIIഉം
ലണ്ടന്‍: ഗസയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയും യുഎസിലെ പൗരാവകാശ പ്രവര്‍ത്തകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ മകനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് IIIഉം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമാധാനം കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണമെന്ന് പ്രസ്താവനയില്‍ ഇരുവരും ആവശ്യപ്പെട്ടു. ''ഗസയിലെ കുട്ടികള്‍ ഞങ്ങളുടെയും മക്കളാണ്. ഗസയില്‍ തടവിലുള്ളവരും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഒരു കുട്ടിയും പട്ടിണി അറിയരുത്. മക്കളുടെ തിരിച്ചുവരവ് അറിയാതെ ഒരു കുടുംബവും വിഷമിക്കരുത്.''-പ്രസ്താവന പറയുന്നു.