വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍

Update: 2026-01-08 08:43 GMT

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . വെള്ളാപ്പള്ളി നടേശന്‍ തന്റെ സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റെന്നും അത് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റിലും എന്‍ഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്നും കോണ്‍ഗ്രസ് ജമാഅത്ത് ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: