'രാജ്ഭവന്‍' ഇനി മുതല്‍ 'ലോക്ഭവന്‍'; പേരുമാറ്റം നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അസം, ബംഗാള്‍ രാജ്ഭവനുകളുടെ പേരു മാറ്റി ലോക്ഭവന്‍ എന്നാക്കി വിജ്ഞാപനമിറക്കി
ന്യൂഡല്‍ഹി: രാജ് ഭവനുകളുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. അസം, ബംഗാള്‍ രാജ്ഭവനുകളുടെ പേരു മാറ്റി ലോക്ഭവന്‍ എന്നാക്കി. മറ്റ് സംസ്ഥാനങ്ങളിലും പേരുമാറ്റം ഉടന്‍ നടപ്പിലാക്കും. രാജ്ഭവന്‍ എന്നത് കൊളോണിയല്‍ സ്വാധീനമുള്ള പേരെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. പേരുമാറ്റം നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം 25ന് ഉത്തരവിറക്കിയിരുന്നു. രാജ്ഭവന്റെ പേരുമാറ്റി അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ വെള്ളിയാഴ്ചയാണ് വിജ്ഞാപനമിറക്കിയത്. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പേരു മാത്രമല്ല, ലെറ്റര്‍ ഹെഡുകള്‍, ഗേറ്റുകളിലെ നെയിം പ്ലേറ്റുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളും മാറ്റുമെന്ന് സി വി ആനന്ദബോസ് പറഞ്ഞു.