നിർബന്ധിത മതപരിവർത്തനമാരോപിച്ച് റായ്പൂരിലെ ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദുത്വവാദികളുടെ അക്രമം
റായ്പൂർ: ക്രിസ്ത്യൻ സമൂഹം നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഡിലെ റായ്പൂരിലെ പള്ളിയിൽ അതിക്രമിച്ചു കയറിവിശ്വ ഹിന്ദു പരിഷത്തും(വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകരും.
നിർബന്ധിത മതപരിവർത്തനമാരോപിച്ച് റായ്പൂരിലെ ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദുത്വവാദികളുടെ അക്രമം
ഹിന്ദുത്വവാദികൾ പള്ളി പരിസരം നശിപ്പിക്കുകയും, ആളുകളെ ശാരീരികമായി ആക്രമിക്കുകയും, പള്ളിക്കുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു.
ഹിന്ദുത്വ പ്രവർത്തകരും ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങളും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷമാണ് പ്രദേശത്ത് ഉണ്ടായത്. പോലിസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
ആക്രമണം ക്രിസ്ത്യൻ സമൂഹത്തെ വീണ്ടും അസ്വസ്ഥരാക്കിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഭീഷണിയുടെയും അക്രമത്തിന്റെയും വർധിച്ചു കൊണ്ടിരിക്കുന്ന വാർത്തകളാണ് ചത്തീസ് ഗഡിൽ നിന്നു വരുന്നത്.