സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും;ഇത്തവണ ലഭിച്ചത് 85 ശതമാനം അധിക മഴ

ജൂണ്‍ പകുതിയോടെ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Update: 2022-06-01 04:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം സാധാരണ മഴയാകും കേരളത്തില്‍ ലഭിക്കുക.എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ മണ്‍സൂണിന്റെ ശക്തി കുറവായിരിക്കുമെന്നാണ് പ്രവചനം.

സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 85 ശതമാനം അധിക വേനല്‍മഴയാണ് ഇക്കുറി കേരളത്തില്‍ ലഭിച്ചത്. എല്ലാ ജില്ലകളിലും ശരാശരിയില്‍ അധികം വേനല്‍ മഴ ലഭിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ സാധാരണ 361.5 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലീമീറ്റര്‍ പെയ്തതായാണ് കണക്കുകള്‍.എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം വേനല്‍ മഴ ലഭിച്ചത്. 1007.6 മില്ലീമീറ്റര്‍ മഴയാണ് എറണാകുളം ജില്ലയില്‍ പെയ്തത്. കോട്ടയം (971.6 മില്ലിമീറ്റര്‍), പത്തനംതിട്ട (944.5 മില്ലിമീറ്റര്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും കുറവ് കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ്.

ജൂണ്‍ പകുതിയോടെ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Similar News