സൈബര്‍ സുരക്ഷ കര്‍ശനമാക്കി റെയില്‍വേ; 3.02 കോടി വ്യാജ ലോഗിന്‍ ഐഡികള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനായി സംശയാസ്പദമായ 3.02 കോടി ലോഗിന്‍ ഐഡികള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വലിയ തോതില്‍ തത്കാല്‍ ടിക്കറ്റുകള്‍ ഓട്ടോമേറ്റഡ് ബോട്ടുകളുടെയും അനധികൃത സോഫ്റ്റ്‌വെയറുകളുടെയും സഹായത്തോടെ ബുക്ക് ചെയ്ത് കൂടിയ നിരക്കില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് നടപടി.
യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ ടിക്കറ്റ് ലഭ്യമാക്കുന്നതിന് വ്യാജ അക്കൗണ്ടുകള്‍ തടയുന്ന ആന്റിബോട്ട് സോഫ്റ്റ്‌വെയര്‍ റെയില്‍വേ വിന്യസിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിങ് ഉള്‍പ്പെടെ തത്കാല്‍ റിസര്‍വേഷനുകള്‍ക്കായി ആധാര്‍ അധിഷ്ഠിത ഒടിപി സ്ഥിരീകരണവും നിര്‍ബന്ധമാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു. റെയില്‍വേയുടെ ബുക്കിങ് സംവിധാനത്തിന്റെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നെറ്റ്‌വര്‍ക്ക് ഫയര്‍വാളുകള്‍, നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സംവിധാനങ്ങള്‍, വെബ് അപ്ലിക്കേഷന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ പുതുക്കി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പുകാരെ തിരിച്ചറിയുന്നതിനായി അക്കമൈ പോലുള്ള സാങ്കേതിക സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
സംശയകരമായി ബുക്ക് ചെയ്ത പിഎന്‍ആറുകള്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതികള്‍ നല്‍കുകയും ആവശ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.