സിമന്റിന്റെ ചരക്കുകൂലി റെയില്‍വെ കുറച്ചു

Update: 2025-11-19 06:20 GMT

ന്യൂഡല്‍ഹി: സിമന്റിന്റെ ചരക്കുകൂലി റെയില്‍വെ കുറച്ചു. ഇനി മുതല്‍ ഒരു ടണ്‍ സിമന്റിന് കിലോമീറ്ററിന് 0.90 രൂപ മാത്രമാണ് ഈടാക്കുക. നേരത്തെ ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വ്യത്യസ്ത സ്ലാബുകളായാണ് നിരക്ക് നിശ്ചയിച്ചിരുന്നത്.

ചരക്കുകൂലി കുറയുന്നതോടെ സിമന്റ് വിലയില്‍ നേരിയ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയും റെയില്‍വെ പ്രകടിപ്പിച്ചു. ചരക്കുനീക്കം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സിമന്റ് ഗതാഗതം ടാങ്ക് കണ്ടെയ്നര്‍ സംവിധാനത്തിലേക്ക് മാറ്റാനും രാജ്യത്തുടനീളം കൂടുതല്‍ സിമന്റ് ടെര്‍മിനലുകള്‍ സ്ഥാപിക്കാനും നടപടി ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags: