വാഹനമിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു

Update: 2025-09-08 16:46 GMT

പരപ്പനങ്ങാടി: വാഹനം ഇടിച്ച് ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് തകര്‍ന്നു. ട്രെയ്ന്‍ വരുന്നതിന് മുമ്പേ വൈകിട്ട് 7.10 ഓടെ റെയില്‍വേ ലെവല്‍ ക്രോസ് ബൂംബാര്‍ താഴ്ത്തുന്നതിനിടെ തിരക്കി കയറിയ മിനിലോറി കൊളുത്തി വലിച്ചാണ് ഇലക്ട്രോണിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ബൂം ബാര്‍ ഒടിഞ്ഞു തകര്‍ന്നത്. റെയില്‍വേ ഗേറ്റ് തകരാറിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.