'ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ല'; വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: താന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ് അക്രമം നേരിടുന്നത്. തനിക്കെതിരേ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണെന്ന് രാഹുല്‍ പറഞ്ഞു. ആഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ ചേട്ടനെ കുടുക്കാന്‍ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. ഞാന്‍ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാന്‍ ചോദിച്ചു. രാഹുല്‍ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ഓഡിയോ രാഹുല്‍ പുറത്തുവിട്ടു.