രണ്ടാമത്തെ ലൈംഗിക പീഡനകേസില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗിക പീഡനകേസില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടയണമെന്നതാണ് ഹരജിയിലെ ആവശ്യം. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും ജാമ്യം തേടിയത്.
ലൈംഗിക പീഡന -ഭ്രൂണഹത്യാകേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് പറഞ്ഞ കോടതി അറസ്റ്റ് തടയുകയും രാഹുലിന്റെ വാദങ്ങള്‍ ഗൗരവസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കുകയുമായിരുന്നു.