വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
15 ദിവസം ഒളിവിലായിരുന്നു
പാലക്കാട്: ഒളിവിലായിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. 15 ദിവസത്തിനു ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യക്ഷമാകുന്നത്. പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ രാഹുല്‍ വൈകുന്നേരത്തോടെ എത്തി വോട്ടു ചെയ്തു. രാഹുലിനെതിരേയുള്ള രണ്ട് പീഡന കേസുകളില്‍ ഒന്നില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും മറ്റൊന്നില്‍ അറസ്റ്റ് തടയുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്.