കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അല്‍പ്പസമയം മുമ്പാണ് ജാമ്യാപേക്ഷ നല്‍കിയതെന്നാണ് വിവരം. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിക്ക് എതിരായ പരാതി പരിഗണിച്ചില്ലെന്നും നടന്നത് ലഘുവിചാരണയെന്നും രാഹുല്‍ പറയുന്നു. ഇന്നലെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്. കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന.