തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്

Update: 2025-08-26 06:40 GMT

തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍. നേതാക്കളുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങള്‍ക്ക് രാഹുല്‍ തന്നെ മറുപടി പറയട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

രാഹുലിനെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ പരാതിക്കാരന്റെ മൊഴി തിരുവനന്തപുരം മ്യൂസിയം പോലിസാണ് രേഖപ്പെടുത്തുക. കേരള കോണ്‍ഗ്രസ് (എം) നേതാവ് എ എച്ച് ഹഫീസാണ് പരാതിക്കാരന്‍. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിട്ട ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: