രാഹുല്‍ സഭയില്‍ നിന്ന് പുറത്തേക്ക്; മടക്കം ഒരു കുറിപ്പുകിട്ടിയതിനു പിന്നാലെയെന്ന് സൂചന
തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തിറങ്ങിയതായി സൂചന. ഒരു കുറിപ്പുകിട്ടിയതിനു പിന്നാലെയാണ് പുറത്തിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. പ്രതിപക്ഷനിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.
അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി ആദരം അര്‍പ്പിച്ചു കൊണ്ടാണ് സഭ തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് സഭ പിരിയുക. ഒക്ടോബര്‍ 10വരെ 12 ദിവസം സഭ ചേരും. 15 മുതല്‍ 19 വരെയും 29, 30നും ഒക്ടോബര്‍ 6 മുതല്‍ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം.