രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Update: 2025-12-02 09:43 GMT

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്‌ടോപ്പില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആദ്യമൊഴി. പിന്നീട് ഓഫീസില്‍ പരിശോധന നടത്താനിറങ്ങിയപ്പോള്‍ മൊബൈല്‍ കൈമാറുകയായിരുന്നു. പരിശോധനയില്‍ മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി.

അതേസമയം, ബലാല്‍സംഗക്കേസില്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്നാണ് റിപോര്‍ട്ട്. രാഹുല്‍ യുവതിയെ ബലാല്‍സംഗത്തിനിടെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത് രാഹുലാണെന്നും പോലിസ് കണ്ടെത്തി. ഗര്‍ഭഛിദ്രത്തിന് തെളിവായത് മെഡിക്കല്‍ രേഖകള്‍. രാഹുല്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു.

Tags: