കൊച്ചി: വ്യാജ പരാതിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിതയ്‌ക്കെതിരേ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. സൈബര്‍ പോലിസിനാണ് പരാതി നല്‍കിയത്. 16 ദിവസത്തോളം ഒരു കാരണവുമില്ലാതെയാണ് തന്നെ ജയിലില്‍ കിടത്തിയത്. പരാതിക്കാരിയുടെ ഭര്‍ത്താവ് തന്നോട് ഖേദം പ്രകടിപ്പിച്ചെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തനിക്ക് ഭര്‍ത്താവുണ്ടെന്ന വസ്തുത ലോകത്തെ അറിയിച്ചതിന്റെ പ്രതികാരമാണ് തന്നോട് തീര്‍ത്തത്. ഭര്‍ത്താവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. പരാതിക്കാരിയുടെ ഭര്‍ത്താവ് എന്നെ അനുകൂലിച്ച് വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടികാട്ടി യുവതി ഇന്നലെ വീണ്ടും പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു പരാതി.