ഗര്‍ഭഛിദ്രത്തെ ചൊല്ലി യുവതിയും രാഹുല്‍ മാങ്കൂട്ടത്തിലും തര്‍ക്കിക്കുന്ന ഓഡിയോ പുറത്ത്

Update: 2025-08-23 13:24 GMT

പത്തനംതിട്ട: വിവാഹേതര ബന്ധത്തില്‍ ഗര്‍ഭിണിയായ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ പുറത്ത്. കുഞ്ഞ് ജനിച്ചാലുള്ള പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും തന്റെ ജീവിതം തകരുമെന്നും രാഹുല്‍ പറയുമ്പോള്‍ കുഞ്ഞിനെ സ്വയം വളര്‍ത്തുമെന്ന് യുവതി പറയുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി ആവര്‍ത്തിക്കുമ്പോള്‍ രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും സംഭാഷണത്തിലുണ്ട്. താനൊരു സ്ത്രീയാണെന്നെങ്കിലും കരുതണമെന്നും ഇതാണോ തന്റെ ആദര്‍ശമെന്നും യുവതി രാഹുലിനോടു ചോദിക്കുന്നു.

ഇതിനിടെ യുവതിയെ നേരിട്ട് കാണണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാമെന്നും എന്തേലും കലക്കി തന്ന് കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുന്നത്. കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് വിചാരിക്കുന്നത് എന്ന മറുപടിയാണ് ഇതിന് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്.