'കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു'; കാനഡയില്‍ ഇന്ത്യന്‍ വംശജനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Update: 2025-10-30 08:20 GMT

ഒട്ടോവ: കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി അര്‍വി സിങ് സാഗൂ (55) ആണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയവെയാണ് മരണം. പ്രതിക്കെതിരേ പോലിസ് കേസെടുത്തു.

ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. തന്റെ കാറിന് മുകളില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നത് കണ്ട അര്‍വി അത് ചോദ്യം ചെയ്തു. എന്നാല്‍ അര്‍വിയെ കില്‍ പാപ്പിന്‍ തിരിച്ച് ആക്രമിക്കുകയായിരുന്നു. കില്‍ പാപ്പിന്റെ ഇടി കൊണ്ട് നിലത്തുവീണ അര്‍വിക്ക് ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷയം പോലിസിനെ അറിയിച്ചു. അര്‍വിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികില്‍സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കില്‍ പാപ്പിനെതിരേ കൊലപാതകകുറ്റം ചുമത്തുമെന്നും സൂചനയുണ്ട്. സംഭവത്തില്‍ നിയമനടപടികള്‍ നവംബറില്‍ ആരംഭിക്കും. ഇരുവരും മുന്‍പരിചയമില്ലാത്തവരാണെന്നും പോലിസ് പറഞ്ഞു.

Tags: