ചോദ്യപേപ്പര്‍ ആവര്‍ത്തനം:അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കും;റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്നും കണ്ണൂര്‍ സര്‍വകലാശാല

സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു

Update: 2022-04-24 04:11 GMT

കണ്ണൂര്‍:ചോദ്യപേപ്പര്‍ ആവര്‍ത്തനത്തെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. പരീക്ഷാനടത്തിപ്പില്‍ വീഴ്ച വരുത്തിയ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്.സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.തുടര്‍ന്ന് ഈ പരീക്ഷ റദ്ദാക്കുകയും,വൈസ് ചാന്‍സലര്‍ റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപോര്‍ട്ട് തേടിയത്.

ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി യൂണിയനുകള്‍ പ്രതിഷേധിച്ചിരുന്നു.ഫോട്ടോസ്റ്റാറ്റ് മെഷീനുമായി സര്‍വകലാശാലാ കാവടത്തിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു പ്രതിഷേധം.വിദ്യാര്‍ഥികളുടെ അധ്വാനത്തിനും പ്രയാസങ്ങള്‍ക്കും ഒരു വിലയും നല്‍കാതെ ചോദ്യപേപ്പറുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കാനാണെകില്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ പിഴിഞ്ഞുള്ള പണം ചോദ്യം തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് നല്‍കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

Tags:    

Similar News