കൊച്ചി: ലഹരി ഉപയോഗം വ്യാപകമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അതില്‍നിന്ന് യുവതലമുറയെ മുക്തരാക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എംപി. ക്വുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന സംഗമം ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വ്യാപനത്തെ തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആ ഉത്തരവാദിത്തം ധാര്‍മിക, സാമൂഹിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക അപചയങ്ങളെ തിരുത്തുകയും മനുഷ്യരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുകയാണ് ഓരോ വേദങ്ങളും നിര്‍വഹിച്ച ദൗത്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ വേദമായ ഖുര്‍ആന്‍ അവതരിച്ച സമൂഹത്തെ പരിശോധിച്ചാല്‍ മനസ്സിലാവുന്നത് എല്ലാ തരത്തിലുമുള്ള തിന്മകളുടെയും വിളനിലമായിരുന്നു അന്നത്തെ അറേബ്യ എന്നാണ്. ആത്മീയ അവബോധം പകര്‍ന്നു നല്‍കി ആ സമൂഹത്തെ പ്രവാചകന്‍ വിശുദ്ധ ഖുര്‍ആനിലൂടെ പരിവര്‍ത്തിപ്പിച്ചു. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ധാര്‍മിക കാഴ്ചപ്പാടുകള്‍ സുരക്ഷിതമായ സാമൂഹിക സൃഷ്ടിപ്പിനും കുടുംബ ഭദ്രത കൈവരിക്കുന്നതിനും ഏത് കാലത്തും പ്രായോഗികമാണ്. അതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിധേയമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസക്കാലമായി സംസ്ഥാന വ്യാപകമായി ഐഎസ്എം നടത്തിവരുന്ന 'അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം' പ്രചാരണ പരിപാടികളുടെ തുടര്‍ച്ചയായി നടന്നുവരുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് സംഗമം കൊച്ചിയില്‍ സംഘടിപ്പിച്ചത്.
കെഎന്‍എം മര്‍ക്കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, കെജെയു ട്രഷറര്‍ സിഎം മൗലവി ആലുവ, ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, എംകെ ഷാക്കിര്‍, ടി പി എം ഇബ്രാഹിം ഖാന്‍, സല്‍മ അന്‍വാരിയ്യ, എം എം ബഷീര്‍ മദനി, അദീബ് പൂനൂര്, ഡോ. മുബഷിര്‍ പാലത്ത്, സാബിഖ് മാഞ്ഞാലി, റിഹാസ് പുലാമന്തോള്‍, ജുനൈസ് മുണ്ടേരി, ഹുസൈന്‍ സ്വലാഹി, ഡോ. റജുല്‍ ഷാനിസ്, ഷാനവാസ് ചാലിയം, നുനൂജ് ടി വൈ, എം എം ബുറാഷിന്‍, സൗദ സലീം, പി എസ് നാജിയ, അബ്ദുല്ല അദ്‌നാന്‍, നസീം മടവൂര്‍, ഡോ. ഷബീര്‍ ആലുക്കല്‍, പി സി അബ്ദുല്‍ ഖയ്യൂം, ടി കെ എന്‍ ഹാരിസ്, സുഹൈല്‍ ഇസ്‌ലാഹി എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു സംസാരിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച കിഡ്‌സ് ഗാതറിംഗ് പി എ കബീര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഷഹീം പാറന്നൂര്‍, സുഹൈല്‍ അരീക്കോട്, നുഅ്മാന്‍ ഷിബിലി, അദ്‌നാന്‍ ഹാദി എന്നിവര്‍ നേതൃത്വം നല്‍കി.
