ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടത്തിലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Update: 2025-12-07 06:30 GMT

ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടത്തിലാണെന്നും ഇസ്രായേല്‍ പിന്‍വാങ്ങാതെ അത് പൂര്‍ത്തിയാകില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി.യുഎസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥര്‍ കരാറിനുവേണ്ടി പ്രവര്‍ത്തിക്കുന്നും ഖത്തര്‍ തലസ്ഥാനത്ത് നടന്ന ഒരു സമ്മേളനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു.

വരാനിരിക്കുന്ന ഘട്ടം പോലും 'താല്‍ക്കാലികം' ആയിരിക്കണമെന്നും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിലൂടെ മാത്രമേ മേഖലയില്‍ സമാധാനം സാധ്യമാകൂ എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു

അതേസമയം, ഗസ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഷിഫ ആശുപത്രി അറിയിച്ചു. ഗസയില്‍ ഇതുവരെ 70,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.

Tags: