ഈജിപ്തില്‍ വാഹനാപകടം: ഗസ ചര്‍ച്ചകള്‍ക്കെത്തിയ മൂന്ന് ഖത്തര്‍ ഉദ്യോഗസ്ഥര്‍ മരിച്ചു

Update: 2025-10-12 03:48 GMT

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കെത്തിയ മൂന്ന് ഖത്തറി ഉദ്യോഗസ്ഥര്‍ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറിലെ അമീറി ദിവാന്‍ എന്ന ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് മരിച്ചവര്‍. ഈജിപ്തിലെ ഷാം എല്‍ ശെയ്ഖ് നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റു രണ്ടു പേര്‍ പരിക്കുകളുമായി ചികില്‍സയിലാണ്. സിറ്റിയില്‍ എത്തുന്നതിന് 50 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ വളവില്‍ വച്ച് കാര്‍ മറിയുകയായിരുന്നു എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.