ഖത്തര്‍ പ്രധാനമന്ത്രി ഇന്ന് ട്രംപിനെ കാണും

Update: 2025-09-13 05:01 GMT

വാഷിങ്ടണ്‍: ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. ദോഹയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇന്ന് വൈകീട്ടാണ് അത്താഴ സമയത്താണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇസ്രായിലിന്റെ ആക്രമണം, യുഎസുമായുള്ള സുരക്ഷാ കരാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായി. ഇന്നത്തെ ചര്‍ച്ചയില്‍ ഗസയിലെ വെടിനിര്‍ത്തലും വിഷയമാവും.