ദോഹ: പ്രളയക്കെടുതി നേരിടുന്ന അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സഹായമെത്തിച്ച് ഖത്തര്‍. ഒരാഴ്ച മുമ്പുണ്ടായ പ്രളയത്തിനു പിന്നാലെ, കഴിഞ്ഞ ദിവസം മിന്നല്‍ പ്രളയം കൂടിയെത്തി ഇരട്ടി ദുരന്തം പെയ്ത നാട്ടിലേക്ക് ഭക്ഷ്യ വസ്തുക്കള്‍, പുതപ്പ്, വസ്ത്രങ്ങള്‍, മരുന്ന് എന്നിവയുമായാണ് ഖത്തര്‍ അമിരി ഗാര്‍ഡിന്റെ വിമാനം വീണ്ടും എത്തിയത്. ശനിയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 50ലേറെ പേരാണ് കൊല്ലപ്പെട്ടത്.
നേരത്തെ ബഗ്ലാന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 300ലേറെ പേര്‍ മരിച്ചിരുന്നു. യുഎന്‍ കണക്കുകള്‍ പ്രകാരം 2000 വീടുകള്‍ തകരുകയും പതിനായിരങ്ങള്‍ ദുരന്തമനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിന്റെ 60 ടണ്‍ വസ്തുക്കളുമായാണ് കഴിഞ്ഞ ദിവസം വിമാനം അഫ്ഗാനിലെത്തിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ സഹായം അഫ്ഗാനിലെത്തിക്കുന്നത്.