ഗസ സിറ്റി: രണ്ടു ഇസ്രായേലി തടവുകാരുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഓംറി മിരാന്‍, മെതാന്‍ ഇന്‍ഗ്രിസ്റ്റ് എന്നിവരുമായുള്ള ബന്ധമാണ് നഷ്ടമായത്. സബ്ര, തല്‍ അല്‍ ഹവ പ്രദേശത്ത് ഇസ്രായേലി സൈന്യം നടത്തിയ കനത്ത വ്യോമാക്രമണമാണ് ഇതിന് കാരണം. തടവുകാരെ കണ്ടെത്താന്‍ ഹൈവേ എട്ടില്‍ നിന്നും ഇസ്രായേലി സൈന്യം 24 മണിക്കൂര്‍ നേരത്തേക്ക് പിന്‍മാറണമെന്നും അല്‍ ഖസ്സം ബ്രിഗേഡ്‌സ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, തടവുകാരുടെ ജീവനെ കുറിച്ച് ഉറപ്പുപറയാനാവില്ലെന്നും അവര്‍ അറിയിച്ചു.