മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നടപടി.