മംഗളൂരു: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. ദക്ഷിണകന്നഡയിലെ മുതിര്‍ന്ന ബിജെപി നേതാവും പുത്തൂരു സിറ്റി കൗണ്‍സിലറുമായ ജഗന്നിനാസ് റാവുവിന്റെ മകന്‍ കൃഷ്ണ റാവുവാണ് അറസ്റ്റിലായത്. മൈസൂരുവിലെ ടി നരസിപൂരില്‍ നിന്നാണ് വനിതാ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവിന്റെ മകനായതിനാല്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇന്ന് പ്രസവിച്ചു. സ്ഥലം എംഎല്‍എ അശോക് കുമാര്‍ റായ് ഇരയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി.