നാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍

Update: 2025-06-26 03:14 GMT

വാല്‍പ്പാറ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെ കൊലപ്പെടുത്തിയ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. മനോജ് കുന്ദ താമസിച്ചിരുന്ന വീടിന് സമീപത്തെ കൂട്ടിലാണ് പുലി കുടുങ്ങിയത്.