
മംഗളൂരു: ദക്ഷിണ കന്നഡയിലെ വിദ്വേഷ പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സംഘടനയായ പിയുസിഎല്‍. വിദ്വേഷ പ്രസംഗങ്ങള്‍ തടയാത്തതിനാലാണ് അബ്ദുല്‍ റഹ്മാന് എന്ന യുവാവ് കൊല്ലപ്പെട്ടത്. വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മംഗളൂരു പോലിസിന് കൈമാറിയിരുന്നു. പക്ഷേ, പോലിസ് അതില്‍ നടപടികളൊന്നും സ്വീകരിച്ചില്ല. കേസുകള്‍ എടുത്തു എന്ന് പറയുന്നുണ്ടെങ്കിലും വിവരങ്ങളൊന്നും പുറത്തുവിടുന്നില്ല. പോലിസിന്റെ നിശബ്ദതയും നിസംഗതയുമാണ് സംഘര്‍ഷം രൂപപ്പെടാന്‍ കാരണം. ഇക്കാര്യത്തില്‍ മംഗളരു കമ്മീഷണറും ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടു റാവുവും നിലപാട് വ്യക്തമാക്കണമെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടു.