മസ്ജിദുല്‍ ഹറമില്‍ മത്‌വാഫ് മേഖലയില്‍ നമസ്‌കാരം ഒഴിവാക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ്

Update: 2025-11-22 11:22 GMT

മക്ക: തീര്‍ത്ഥാടകരുടെ സഞ്ചാരസൗകര്യം ഉറപ്പാക്കുന്നതിനായി കഅ്ബയ്ക്ക് ചുറ്റുമുള്ള മത്‌വാഫ് മേഖലയില്‍ നമസ്‌കാരം നടത്തുന്നത് ഒഴിവാക്കണമെന്ന് സൗദി പൊതുസുരക്ഷ വകുപ്പ് അഭ്യര്‍ഥിച്ചു. ത്വവാഫ് നടത്തുന്നവര്‍ക്കായി മാത്രം നിശ്ചിതപ്പെടുത്തിയിരിക്കുന്ന മത്‌വാഫ് ഭാഗത്ത് നമസ്‌കാരം ചെയ്യുന്നത്, പ്രത്യേകിച്ച് തിരക്ക് കൂടുന്ന സമയങ്ങളില്‍, തീര്‍ത്ഥാടകരുടെ പ്രവാഹത്തെ തടസപ്പെടുത്തുകയും ത്വവാഫ് ക്രമീകരണത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മസ്ജിദുല്‍ ഹറമിലെ ജനക്കൂട്ട നിയന്ത്രണത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും കേന്ദ്രീകൃത സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് തീര്‍ത്ഥാടകരുടെ സുരക്ഷയും സുതാര്യമായ സഞ്ചാരവും ഉറപ്പാക്കുന്നതില്‍ പൊതുസുരക്ഷ വിഭാഗം ശ്രദ്ധ പുലര്‍ത്തുന്നുവെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, മത്‌വാഫ് ഉള്‍പ്പെടെയുള്ള പവിത്രപ്രദക്ഷിണ മേഖലയില്‍ അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags: