കോടതിയിലെ പരസ്യ വിമര്‍ശനം; ജഡ്ജി ഹണി എം വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി ടി ബി മിനി

Update: 2026-01-14 12:33 GMT

കൊച്ചി: ജഡ്ജി ഹണി എം വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്നും അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹരജിയില്‍ പറയുന്നു.

വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും അഡ്വ. ടി ബി മിനിക്കെതിരേ വിചാരണ കോടതി വിമര്‍ശനമുന്നയിച്ചരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടി ബി മിനി ഹാജരായിരുന്നില്ല. ടി ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണ കോടതി വിമര്‍ശിച്ചിരുന്നു.

Tags: