ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് പരസ്യ ചേരിപ്പോര്; ഡോക്ടര്‍ എ ജയതിലകിനെതിരേ എന്‍ പ്രശാന്ത്

Update: 2024-11-09 09:46 GMT

കോഴിക്കോട്: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് പരസ്യ ചേരിപ്പോര്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ എ ജയതിലകിനെതിരേ പരസ്യ വിമര്‍ശനങ്ങളുമായി എന്‍ പ്രശാന്ത് എഐഎസ് രംഗത്ത് വന്നു. പ്രശാന്തിന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.പട്ടികജാതി വര്‍ഗ്ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന സമയത്ത് പ്രശാന്ത് കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ല എന്നും ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും തുടങ്ങിയ റിപോര്‍ട്ടുകള്‍ നല്‍കിയ ശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് ഡോക്ടര്‍ ജയതിലക് ആണെന്നാണ് പ്രശാന്തിന്റെ ആരോപണം.

ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ചോരുന്നു എന്ന ഫേസ്ബുക്ക് കമന്റിന് മറുപടിയായി പ്രശാന്ത് നല്‍കുന്നത്, മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് ആണെന്നാണ്. ചില വാര്‍ത്തകള്‍ ഇന്നും പുറത്തുവന്നതോടെ പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹത് വ്യക്തിയാണ് ജയതിലക് . ഇദ്ദേഹത്തെ കുറിച്ച് പൊതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.

Tags: