ഹിറ്റാച്ചിക്ക് മുകളില്‍ കൂറ്റന്‍ പാറ വീണു; രണ്ടു പേര്‍ കുടുങ്ങിക്കിടക്കുന്നു

Update: 2025-07-07 11:52 GMT

കോന്നി: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ കൂറ്റന്‍ പാറ വീണ് രണ്ടുപേര്‍ കുടുങ്ങി. ജാര്‍ഖണ്ഡ്, ഒഡീഷ സ്വദേശികളാണ് പാറയ്ക്ക് കീഴിലുള്ള ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നു.