പത്തനംതിട്ട പോക്‌സോ കേസ്: രണ്ടാംപ്രതിയുടെ അമ്മയില്‍ നിന്ന് 8.65 ലക്ഷം തട്ടിയ ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

Update: 2025-03-13 01:29 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവത്തിലെ രണ്ടാം പ്രതിയുടെ അമ്മയില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെന്നീര്‍ക്കര തോട്ടുപുറം സ്വദേശി ജോമോന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. കേസില്‍ ജാമ്യം ലഭിക്കുന്നതിന് ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാനെന്ന് പറഞ്ഞാണ് കേസിലെ ഒന്നാം പ്രതിയായ ജോമി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു, രണ്ടാം പ്രതിയായ ഷൈനുവിന്റെ മാതാവില്‍ നിന്ന് 8.65 ലക്ഷം രൂപ തട്ടിയത്. അഭിഭാഷകന്‍ തനിക്ക് ലഭിച്ച യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയതോടെയാണ് വന്‍ തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ ഷൈനുവിന്റെ മാതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ആരോപണത്തില്‍ ഡിവൈഎസ്പി പ്രതികരിച്ചിട്ടില്ല.