പി ടി തോമസ് കോണ്‍ഗ്രസിനെ വളര്‍ച്ചയിലേക്ക് നയിച്ച വ്യക്തി

പി ടി തോമസ് എംഎല്‍എ കോണ്‍ഗ്രസിന്റെ ചാലക ശക്തിയായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Update: 2021-12-22 14:34 GMT

മലപ്പുറം: കോണ്‍ഗ്രസ് പ്രസ്ഥാനത്തിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ് എംഎല്‍എ എന്ന് മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ടാവുകയും അതിനു വേണ്ടി നില കൊള്ളുകയും ചെയ്ത അപൂര്‍വ്വം നേതാക്കളില്‍പ്പെട്ട ആളായിരുന്നു പി ടി തോമസ് എന്നും അജയ് മോഹന്‍ പറഞ്ഞു.

 പി ടി തോമസ് എംഎല്‍എ കോണ്‍ഗ്രസിന്റെ ചാലക ശക്തിയായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളെല്ലാം വളരെ വ്യക്തമായി പഠിച്ച് വേണ്ട സമയത്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫിനും പി ടി തോമസിന്റെ നിര്യാണം വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.

Tags:    

Similar News