പിഎസ്എല്‍വി സി 62 ദൗത്യം പരാജയം; മൂന്നാം ഘട്ടത്തിന് ശേഷം വിക്ഷേപണ പാതയില്‍ വ്യതിയാനം

Update: 2026-01-12 07:02 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) നടത്തിയ പിഎസ്എല്‍വി സി 62 ദൗത്യം പരാജയപ്പെട്ടു. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയില്‍ സാങ്കേതിക വ്യതിയാനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് എന്‍1 (അന്വേഷ) ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളുമായി ആകെ 16 ഉപഗ്രഹങ്ങളെയാണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിക്ഷേപണത്തിനിടെയുണ്ടായ തകരാറിനെ തുടര്‍ന്ന് ലക്ഷ്യം കൈവരിക്കാനായില്ല.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 10.17നാണ് പിഎസ്എല്‍വി സി 62 വിക്ഷേപിച്ചത്. ദൗത്യത്തിന്റെ പരാജയകാരണങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Tags: