തിരുവനന്തപുരം: ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയര്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായി മാര്‍ച്ച് 4നു നടത്താന്‍ നിശ്ചയിച്ചിരുന്ന ലാംഗ്വേജ് ടെസ്റ്റ് (ലോവര്‍, ഹയര്‍) മാര്‍ച്ച് 11ലേക്ക് മാറ്റിയതായി കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.
ഡിവിഷന്‍ എ (ലോവര്‍) പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ മാര്‍ച്ച് 11നു രാവിലെ 8.15നും, ഡിവിഷന്‍ എ (ഹയര്‍) പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ രാവിലെ 10.15നും അഡ്മിഷന്‍ ടിക്കറ്റുമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ ഹാജരാകണം. പുതുക്കിയ ടൈംടേബിള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാര്‍ഥികള്‍ ഫെബ്രുവരി 19 മുതല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോട് ചെയ്യേണ്ടതാണ്.
ഇതിനുപുറമേ, കേരള വാട്ടര്‍ അതോറിറ്റിയിലെ സര്‍വേയര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 683/2023) തസ്തികയിലേക്കുള്ള പ്രമാണപരിശോധന ഫെബ്രുവരി 19നു പിഎസ്‌സി ആസ്ഥാന ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.