പ്രതിഷേധം ശക്തം;കോട്ടയത്തും എറണാകുളത്തും സര്‍വേ നടപടികള്‍ വീണ്ടും മാറ്റി

Update: 2022-03-26 07:40 GMT

കോട്ടയം:കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതിനേ തുടര്‍ന്ന് കോട്ടയത്തും എറണാകുളത്തും സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചു.കോട്ടയം നട്ടശേരിയിലും,എറണാകുളം മാമലയിലുമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തി വെക്കേണ്ടി വന്നത്.

കോട്ടയം നട്ടശേരിയില്‍ സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെടുക്കുകയായിരുന്നു.അധികൃതര്‍ 12 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്. മതിയായ രേഖകള്‍ ഇല്ലാതെ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാര്‍, കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണു സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയത്.

കൗണ്‍സിലര്‍മാരും തഹസില്‍ദാരും തമ്മില്‍ വക്കേറ്റമുണ്ടായി. പിഴുതെടുത്ത കല്ലുകള്‍, കൊണ്ടുവന്ന വാഹനത്തിലേക്കുതന്നെ നാട്ടുകാര്‍ തിരികെ കൊണ്ടുവന്നിട്ടു. പ്രതിഷേധം കനത്തതോടെ സര്‍വേ നടപടികള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. പിന്നാലെ പിഴുതെടുത്ത ചില കല്ലുകളുമായി ഡിഡിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പരിസര വാസികള്‍ വാഹനത്തില്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലേക്കു തിരിച്ചു. വില്ലേജ് ഓഫിസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കല്ലുകള്‍ സ്ഥാപിച്ചു.മാമലയില്‍ ഉപഗ്രഹസര്‍വേ നടത്താനുള്ള അധികൃതരുടെ ശ്രമവും സമരക്കാര്‍ തടഞ്ഞു.



Tags:    

Similar News