കൊണ്ടോട്ടിയില്‍ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം

Update: 2025-07-18 06:19 GMT

മലപ്പുറം: കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കെഎസ്ഇബിയുടെ അനാസ്ഥയാണ് മുഹമ്മദ് ഷാ (58) മരിക്കാന്‍ കാരണം എന്നും വൈദ്യുതി ബന്ധം വിഛേദിക്കാന്‍ പോലും തയ്യാറാകാത്തത്തില്‍ അനാസ്ഥയുണ്ട് എന്നുമാണ് ആരോപണം. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കെഎസ്ഇബി ഓഫിസില്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പോലിസ് സംഘം സ്ഥലത്തുണ്ട്.

മരിച്ച മുഹമ്മദ് ഷായുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്നലെ വൈകീട്ട് തന്നെ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. രാത്രി 10 മണിയോടെ സംസ്‌കാര ചടങ്ങുകളും കഴിഞ്ഞു.