എസ്ഡിപിഐയുടെ പതാക നശിപ്പിച്ചതില്‍ പ്രതിഷേധം

Update: 2025-09-20 11:26 GMT

പുന്നപ്ര: കുട്ടികവല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എസ്ഡിപിഐയുടെ കൊടി മരത്തിലെ പതാക സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സമാധാന അന്തരീക്ഷമുള്ള പ്രദേശത്ത് അശാന്തി വളര്‍ത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് എസ്ഡിപിഐ പുന്നപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് പള്ളിവെളി പറഞ്ഞു. വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് വരുകയാണ്. അതില്‍ വിറളി പൂണ്ടവരാണ് ഇത്തരം ഗൂഢ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് എത്തുന്നത്. സംഭവത്തില്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.