ദര്‍ഗയും ഖബര്‍സ്ഥാനും പൊളിക്കുന്നതിനെതിരേ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

Update: 2025-09-21 13:40 GMT

ഹൈദരാബാദ്: റോഡ് വികസനത്തിനെന്ന പേരില്‍ ദര്‍ഗയും ഖബര്‍സ്ഥാനും പൊളിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ കോതങ്ങലിലാണ് സംഭവം. എ ഐഎം ഐഎം വികാരാബാദ് ജോയിന്റ് സെക്രട്ടറി ഗുല്‍ഷന്‍ അടക്കമുള്ളവര്‍ കസ്റ്റഡിയിലുണ്ട്. മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് പാര്‍ട്ടി നേതാവ് അംജത്തുല്ലാ ഖാനെ സമരസ്ഥലത്തേക്ക് വരുന്നതിനിടെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുസ്‌ലിംകളെ പ്രയാസപ്പെടുത്തുകയാണെന്ന് അംജത്തുല്ലാ ഖാന്‍ പറഞ്ഞു.