പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് 'സേവ തീര്‍ഥ്' എന്നാക്കാന്‍ നിര്‍ദ്ദേശം

രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്നാക്കി മാറ്റിയിരുന്നു

Update: 2025-12-02 14:00 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റാന്‍ നിര്‍ദേശം. 'സേവ തീര്‍ഥ്' എന്ന പേരാക്കാനാണ് നിര്‍ദേശം. സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റമെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്കു മാറ്റാനും നിര്‍ദ്ദേശമുണ്ട്. രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്നാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്.