പാലക്കാട്: പാലക്കാട് നഗരത്തില്‍ തിരക്കേറിയ നടുറോഡില്‍ നിസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. കുടുംബസ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് റോഡില്‍ നിസ്‌കരിച്ചതെന്ന് യുവതി പറഞ്ഞു. ഐഎംഎ ജങ്ഷനിലാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് പോലിസ് സ്ഥലത്തെത്തി കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തു.
യുവതിയുടെ ഭര്‍ത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കാനാണ് നടുറോട്ടില്‍ നിസ്‌കരിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. സംഭവത്തില്‍ ഗതാഗതം തടസ്സപെടുത്തിയതാരോപ്പിച്ച് പോലിസ് കേസേടുത്തു.