ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ഇന്ധന വില ഉയരും: അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ഊര്‍ജ്ജ വില ഉയരുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) മേധാവി ഫാത്തിഹ് ബിറോള്‍ .എണ്ണ, വാതകം, ഇന്ധനം എന്നിവയുടെ പുതിയ വിതരണങ്ങള്‍ ഏഷ്യന്‍ വിപണികളില്‍ എത്തുന്നില്ലെന്നും ഇത് ക്ഷാമത്തിന് കാരണമാകുമെന്നും ബിറോള്‍ പറഞ്ഞു.
ദുര്‍ബലമായ കറന്‍സികളും പരിമിതമായ വിഭവങ്ങളും കാരണം ദരിദ്ര രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ബിറോള്‍ മുന്നറിയിപ്പ് നല്‍കി. അസംസ്‌കൃത എണ്ണ ശുദ്ധീകരണശാലകളില്‍ എത്തിയില്ലെങ്കില്‍ മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ ക്ഷാമം ഉണ്ടാകുമെന്നും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.