ബജ്റംഗ് ദൾ നേതാവിന്റെ മരണം: മംഗളൂരുവിൽ നിരോധനാജ്ഞ

Update: 2025-05-02 03:12 GMT

മംഗളൂരു: ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചതിനെ തുടർന്ന് മംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് പിന്നീട് ദക്ഷിണ കന്നഡ മൊത്തം ബാധകമാക്കി.മേയ് ആറു വരെയാണ് നിരോധനാജ്ഞ.

പൊതുസമ്മേളനങ്ങൾ, ഘോഷയാത്രകൾ, മുദ്രാവാക്യങ്ങൾ വിളിക്കൽ എന്നിവ നിരോധിച്ചു. അശാന്തിക്ക് കാരണമായേക്കാവുന്ന പ്രകോപനപരമായ പോസ്റ്ററുകൾ, ചിത്രങ്ങൾ, തുടങ്ങിയവ സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കരുത്. 

ആക്രമണത്തെ അപലപിച്ച് ഹിന്ദുത്വ സംഘടനകൾ മെയ് 2 ന് ദക്ഷിണ കന്നഡയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ്വെൽ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 8.30 ഓടെയാണ് സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടിക്കൊന്നത്. മുഹമ്മദ് ഫാസിൽ വധം, കീർത്തിവധം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.