ഗസയില്‍ ആംബുലന്‍സ് ആക്രമിച്ച് 15 പാരമെഡിക്കുകളെ കൊന്നെന്ന് സമ്മതിച്ച് ഇസ്രായേല്‍
തെല്‍അവീവ്: ഗസയില്‍ മാര്‍ച്ച് 23ന് ആംബുലന്‍സ് ആക്രമിച്ച് 15 പാരമെഡിക്കുകളെ കൊന്നെന്ന് സമ്മതിച്ച് ഇസ്രായേല്‍. ക്രൂരമായ കൊലപാതകങ്ങളുടെ വീഡിയോ പുറത്തുവന്നതിന് ശേഷമാണ് അന്വേഷണ റിപോര്‍ട്ടെന്ന പേരില്‍ ഇസ്രായേല്‍ കുറ്റം സമ്മതിച്ചിരിക്കുന്നത്. തെറ്റിധരിച്ച് വെടിവയ്പ്പ് നടത്തിയതിന് ഗോലാനി ബ്രിഗേഡിന്റെ കമാന്‍ഡറെ ശാസിച്ചതായും 15 പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കമാന്‍ഡറെ പിരിച്ചുവിട്ടതായും ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഫലസ്തീനി തീവ്രവാദികളെ വെടിവച്ചു കൊന്നു എന്നായിരുന്നു നേരത്തെ ഇസ്രായേല്‍ പറഞ്ഞിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ഒരു പാരാമെഡിക്കിന്റെ ഫോണില്‍ നിന്നും സംഭവത്തിന്റെ വീഡിയോ കണ്ടെത്തി. ഇതോടെയാണ് സൈനികപരമായ തെറ്റെന്ന രീതിയിലുള്ള റിപോര്‍ട്ടുമായി ഇസ്രായേല്‍ രംഗത്തെത്തിയിരിക്കുന്നത്.
Éste vídeo registro las últimas palabras de un paramédico antes de morir tras un cobarde ataque israelí a un convoy en Gaza
— Al Furkán (@AngelVazquez40) April 17, 2025
El ataque israelí mató a 15 para médicos de la "Media Luna Roja" Palestina, la ONU y la Defensa Civil de Gaza.
Nadie puede negar que es crimen de guerra. pic.twitter.com/DK7hwpJNbU
